Advertisment

ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിർണായക മുന്നേറ്റം: 48 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി

New Update

publive-image

Advertisment

ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിർണായക മുന്നേറ്റം. 48 സീറ്റുകൾ നേടി ബിജെപി രണ്ടാം സ്ഥാനത്തെത്തി. 55 സീറ്റുമായി ടിആർഎസാണ് ഒന്നാമതെങ്കിലും ശക്തികേന്ദ്രങ്ങളടക്കം ബിജെപി പിടിച്ചെടുത്തു.

ഭരണം നിലനിർത്താന്‍ എഐഎംഐഎം ടിആർഎസിനെ പിന്തുണച്ചേക്കും. 44 സീറ്റുകളാണ് എഐഎംഐഎം നേടിയത്. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, കഴിഞ്ഞ തവണ 99 സീറ്റുകളില്‍ വിജയിച്ച ടിആർഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറിയാണ് ബിജെപിയുടെ മുന്നേറ്റം.

കേവലം 4 സീറ്റില്‍നിന്നാണ് തെലങ്കാന ഹൃദയഭൂമിയില്‍ പത്തിരട്ടിയലധികം സീറ്റ് നേടിയുള്ള ബിജെപിയുടെ കുതിപ്പ്. സെക്കന്ദരാബാദ് എല്‍ബി നഗർ മേഖലയിലാണ് ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകൾ നേടിയത്. അതേസമയം പരമ്പരാഗത വോട്ട് ബാങ്കായ ചാർമിനാർ മേഖല തൂത്തുവാരി അസദുദീന്‍ ഒവൈസിയുടെ എഐഎംഐഎം നിർണായക പ്രകടനം കാഴ്ചവച്ചു

Advertisment