Advertisment

ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സന്ദര്‍ശിക്കും

New Update

ഹൈദരാബാദ്:  ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സന്ദര്‍ശിയ്ക്കും . കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളെ ഏഴംഗ സംഘമാണ് സന്ദര്‍ശിയ്ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

Advertisment

publive-image

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ തെലങ്കാന ഡിജിപിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇന്നലെ മഹബൂബ നഗര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന പ്രതികളുടെ മൃതദേഹങ്ങള്‍ സംഘം പരിശോധിച്ചു. ദൃശ്യങ്ങളും പകര്‍ത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെത്തിയും തെളിവെടുത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു

കേസില്‍ തെലുങ്കാന ഹൈക്കോടതിയും ഇടപ്പെട്ടിരുന്നു. ഡിസംബര്‍ 9 വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Advertisment