Advertisment

എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റിയ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം

New Update

എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റിയ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡിന് വൻവിജയമാണ് മോഡൽ നേടിക്കൊടുത്തത്.

Advertisment

publive-image

ഇന്ത്യയിൽ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച ബഹുമതി റെനോ ഡസ്റ്ററിനാണെങ്കിലും ഈ വിഭാഗത്തെ പുതിയ ഉയരങ്ങളിലെത്തിച്ചത് കൊറിയൻ മോഡലായ ഹ്യുണ്ടായി ക്രെറ്റയാണ് എന്നതിൽ തർക്കമില്ല.

ix25 അല്ലെങ്കിൽ ഹ്യൂണ്ടായി കാന്റസ് എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ 201-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നത്. തുടർന്ന് നാല് മാസത്തിനുള്ളിൽ 70,000 ബുക്കിംഗുകളാണ് എസ്‌യുവി നേടിയെടുത്തത്. അവിടുന്ന് ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് എട്ട് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം ബുക്കിംഗായി ഉയർന്നതും ശ്രദ്ധേയമായി.

വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഒരു വർഷത്തിനുള്ളിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഉത്പാദനം 20 ശതമാനം വർധിപ്പിച്ച് പ്രതിമാസം 12,000 യൂണിറ്റായി ഉയർത്തി. മോഡലിന്റെ വിജയത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായി കമ്പനി പിന്നീട് ക്രെറ്റയുടെ ആനിവേഴ്‌സറി എഡിഷനും വിപണിയിൽ അവതരിപ്പിച്ചു.

hyundai creta
Advertisment