Advertisment

താന്‍ അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ല, ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയിട്ടുമില്ല; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് സുനില്‍ ഗവാസ്‌കര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തില്‍ താന്‍ നടത്തിയ പരാമര്‍ശം വിവാദമായതില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരാമര്‍ശത്തിനെതിരെ വിരാട് കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ ഗവാസ്‌കര്‍ പ്രതികരിച്ചത്.

താന്‍ അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. പഞ്ചാബിനെതിരേ കോഹ്ലിയുടെ മോശം പ്രകടനം കണ്ട് കമന്ററിക്കിടെയാണ് ഗാവസ്കർ വിവാദ പരാമർശം നടത്തിയത്.

ലോക്ഡൗൺ കാലത്ത് അനുഷ്കയുടെ ബൗളിങ് നേരിടാൻ മാത്രമേ കോഹ്ലി പഠിച്ചിട്ടുള്ളു എന്നായിരുന്നു ഗാവസ്കറിന്റെ കമന്റ്. അനുഷ്കയോടൊപ്പം കോഹ്ലി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാവസ്കർ ഇത്തരത്തിൽ പരാമർശം നടത്തിയത്.

'ഞാൻ പറയാൻ ശ്രമിച്ച കാര്യം കോഹ്ലി ഉൾപ്പെടെയുള്ള താരങ്ങൾക്കൊന്നും ലോക്ഡൗൺ സമയത്ത് പരിശീലനത്തിന് അവസരം കിട്ടിയില്ല എന്നതാണ്. ഇതിനെ ലൈംഗികച്ചുവയോടെ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്തു ചെയ്യാനാണ്?' ഗാവസ്കർ ചോദിക്കുന്നു.

Advertisment