Advertisment

ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് കോഹ്‌ലിയെ കണ്ടുപഠിക്കണം !! ആരാധകരുടെ സന്തോഷമാണ് താരത്തിന്റെ സന്തോഷം; video

New Update

Advertisment

ക്രിക്കറ്റ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ആര് എന്ന ചോദ്യത്തിന് നിസംശയം പറയാം അത് മറ്റാരുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി തന്നെയെന്ന്‍.

ഇന്ത്യയുടെ റണ്‍ മെഷീന്‍ എന്ന വിശേഷണമുള്ള കോഹ്‌ലി തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ആരാധക ഹൃദയം കീഴടക്കിയത്.

Image result for കോഹ്‌ലി

നാട്ടിലായാലും വിദേശത്തായാലും ആരാധകരോടുള്ള താരത്തിന്‍റെ സമീപനം ഒന്ന് വേറെതന്നെയാണ്. അതുതന്നെയാണ് താരത്തിന്‍റെ പ്രത്യേകതയും. ആരാധകരോടുള്ള താരത്തിന്‍റെ സമീപനം ഏത് രീതിയിലാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.

Image result for കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനായി ലീഡ്‌സില്‍ നിന്നും ഹെഡിംഗ്‌ലി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനെ കാണാന്‍ ആരാധകര്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ആരാധിക ഇറങ്ങിവരുന്ന താരങ്ങളെയെല്ലാം ഓട്ടോഗ്രാഫിനായി സമീപിക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇവരെ കണ്ടതായി ഭാവിച്ചില്ല. എല്ലാവരും തിരക്കിട്ട് ബസില്‍ കയറാന്‍ പോകുകയായിരുന്നു. അപ്പോഴാണ് കോഹ്‌ലി എത്തുന്നത്.

Image result for കോഹ്‌ലി

ചെവിയില്‍ ഇയര്‍ഫോണും വച്ച് അശ്രദ്ധനായാണ് താരം പുറത്തേക്കിറങ്ങിയത്. വിരാട് കോഹ്‌ലി എന്ന് ആരാധകര്‍ വിളിച്ചു കൂവുന്നുമുണ്ട്. പുറത്തേക്ക് വന്ന താരം നേരെ ആരാധികയുടെ അടുത്ത് ചെന്ന് നീട്ടിവച്ച ഡയറിയില്‍ ഓട്ടോഗ്രാഫ് നല്‍കി ആരാധികയെ സന്തോഷവതിയാക്കി. ഒരു ഉറപ്പും ഇല്ലാതെയാണ് അവര്‍ ഇന്ത്യന്‍ നായകന് നേരെയും ഓട്ടോഗ്രാഫിനായി ഡയറി നീട്ടിയത്. താരത്തിന്‍റെ ഈ സമീപനം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബിസിസിഐയാണ് ഇതിന്റെ വീഡിയോ അവരുടെ ട്വിറ്റര്‍ പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ സോഷ്യയല്‍ മീഡിയിയല്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

Image result for കോഹ്‌ലി

Advertisment