Advertisment

ഒടിയനെ കാണാന്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍താരം എത്തി; നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കണ്ടതില്‍ സന്തോഷമെന്ന് താരം

author-image
ഫിലിം ഡസ്ക്
New Update

പാലക്കാട്: ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്‍. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാലേട്ടനോടൊപ്പമുള്ള ഫോട്ടോ ഹ്യൂമേട്ടന്‍ ഫെയ്‌സ്ബുക്കിലിട്ട നിമിഷം തന്നെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.

Advertisment

publive-imagepublive-image

ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. നിരവധി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. 35 കോടിയോളം മുതല്‍മുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.

Advertisment