Advertisment

പാലാരിവട്ടം പാലം അഴിമതി ; വിഷയത്തിൽ ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നു;  വിജിലൻസ് കോടതിയിൽ രാഷ്ട്രീയ നേതാക്കളുടെ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ഇബ്രാഹിം കുഞ്ഞ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വിജിലൻസ് അന്വേഷിക്കട്ടെയെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. വിഷയത്തിൽ ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്നും വിജിലൻസ് കോടതിയിൽ രാഷ്ട്രീയ നേതാക്കളുടെ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

publive-image

പാലാരിവട്ടം അഴിമതിക്കേസിൽ നേരത്തെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് സംഘം ചോദ്യ ചെയ്തിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ.

Advertisment