Advertisment

ഭൂപതിവ് ചട്ടം ഭേദഗതി; കർഷകരുടെ പ്രതിഷേധം  തെരെഞ്ഞെടുപ്പിൽ അലയടിക്കുമെന്നു  ഇബ്രാഹിംകുട്ടി കല്ലാർ

New Update

publive-image

Advertisment

ഇടുക്കി: 1964 ലെ ഭൂപതിവ് ചട്ടം  ഭേദഗതി ചെയ്യണമെന്ന  സർവ്വകക്ഷിയോഗ തീരുമാനം നടപ്പാക്കാത്ത  സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജില്ലയിലെ കർഷകരുടെ  രോഷവും പ്രതിഷേധവും ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ അലയടിക്കുമെന്നു ഡിസിസി .പ്രസിഡന്റ് അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ.

സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ജില്ലയിലെ ഭൂ വിഷയങ്ങളിൽ  ഒരു പരിഹാരവും  സർക്കാർ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു മന്ത്രി എംഎം മണി ഇക്കാര്യത്തിൽ  തന്റെ കർത്തവ്യം മറന്നുവെന്നും അദ്ദേഹം ആരോപിച്ചു .

കാട്ടാന -വന്യജീവി ആക്രമണം ചെറുക്കൻ  സർക്കാർ നടപടികൾ ഒന്നുമില്ലെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ സർക്കാരിന്റെ കാലത്തു പതിനഞ്ചോളം  പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്.

അക്രമം രൂക്ഷമായ പ്രദേശങ്ങളിൽ  കിടങ്ങു കുഴിക്കുവാൻ പോലും ശ്രമം ഉണ്ടായില്ല. കാട്ടുപന്നി ആക്രമണത്തിൽ  ഹെക്ടർ കണക്കിന്  കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ഇതിനു യാതൊരു നഷ്ടപരിഹാരവും നൽകിയിട്ടില്ല.

 

idukki news
Advertisment