Advertisment

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ നിയമങ്ങളില്‍ മാറ്റവുമായി ഐസിസി; പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുതിയ നിയമനിർമാണം ! ; ക്രിക്കറ്റ് നിയമങ്ങളിൽ ഐസിസിയുടെ താൽക്കാലിക 5 അഴിച്ചുപണികൾ ഇങ്ങനെ

New Update

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ നിയമങ്ങളില്‍ മാറ്റവുമായി ഐസിസി. പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആണ് ഐ സി സി പുതിയ നിയമനിർമാണം നടത്തിയിരിക്കുന്നത്. ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ പുരട്ടുന്നത് നിരോധിച്ചതാണ് ഐസിസിയുടെ നിയമങ്ങളിൽ പ്രധാനം.

Advertisment

publive-image

കൊവിഡ് പശ്ചാത്തലത്തില്‍ ക്രിക്കറ്റ് നിയമങ്ങളിൽ ഐസിസിയുടെ താൽക്കാലിക 5 അഴിച്ചുപണികൾ ഏതൊക്കെയെന്ന് നോക്കാം.

1- കളിക്കാരുടെ ആരോഗ്യസുരക്ഷയെ മാനിച്ച് പന്തില്‍ തുപ്പല്‍ പുരട്ടുന്നതിനുള്ള നിരോധനം ഏർപ്പെടുത്തി. ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മില്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിയമം പ്രാബല്യത്തിലാകും. തുപ്പല്‍ പുരട്ടുന്നതിന് പകരം മറ്റെന്തെങ്കിലും പദാര്‍ഥങ്ങള്‍ ഉപയോഗിക്കാമോ എന്ന് പരിശോധിക്കുന്നുണ്ട്. പന്തില്‍ തുപ്പല്‍ പുരട്ടിയാല്‍ രണ്ടുതവണ താക്കീത് നല്‍കുകയും ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കുകയും ചെയ്യും.

2- ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായാല്‍ പകരക്കാരെ ഇറക്കാന്‍ അനുവദിക്കും. മാച്ച് റഫറിയുടെ അംഗീകാരത്തോടെയാണ് പകരക്കാരിനെ ഇറക്കുക. അതേസമയം, ഏകദിനത്തിലും ടി20യിലും ഇത് അനുവദനീയമല്ല.

3- വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള അമ്പയര്‍മാര്‍ക്ക് പ്രകാരം സ്വദേശി അമ്പയര്‍മാര്‍ക്ക് ഇനി ടെസ്റ്റ് മത്സരങ്ങളിലും പ്രാധാന്യം നല്‍കും.

4- ഡിആര്‍എസ്സിലും കൂടുതല്‍ ഇളവുകളുണ്ടാകും. ടെസ്റ്റില്‍ മൂന്ന് ഡിആര്‍എസ്സുകള്‍ അനുവദിക്കും. ഏകദിനത്തില്‍ രണ്ടെണ്ണമാണ് അനുവദിക്കുക.

5- ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാര്‍ക്ക് ജഴ്‌സിയുടെ നെഞ്ചിന്റെ ഭാഗത്ത് ഒരു ബ്രാന്‍ഡ് ലോഗോ കൂടി അനുവദിക്കും. ഇതാദ്യയാണ് ടെസ്റ്റില്‍ ഇത്തരമൊരു അനുവാദമുണ്ടാകുന്നത്. നേരത്തെ ഏകദിനത്തിലും ടി20യിലും മാത്രമാണ് ഇതിന് അനുവാദമുണ്ടായിരുന്നത്.

sports news icc cricket icc new rules
Advertisment