Advertisment

ഒ ഐ സി സി പാലക്കാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

author-image
admin
New Update

ജിദ്ദ: വാളയാർ പെൺകുട്ടി കളുടെ ക്രൂരമായ കൊലപാതകത്തിലും വിദ്യാഭ്യാസ വകുപ്പിലെ സ്വജനപക്ഷ പാതത്തിനും അശാസ്ത്രീയമായ മാർക്ക് ദാനത്തിനെതിരെയും, നഷ്ട്ടപ്പെട്ട പി എസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കാനും, ഭരണപക്ഷ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ക്രമരഹിതമായി മാർക്ക് കൂട്ടിനൽകുകയും, പി എസ് സി റാങ്ക് ലിസ്റ്റിൽ ക്രമരഹിതമായി റാങ്ക് കൂട്ടി നൽകുകയും ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ ക്രൂരമായി തല്ലിച്ചതച്ച ഭരണകൂട നടപടിയെ ഒഐസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി ശക്തമായി അപലപിച്ചു.

Advertisment

publive-image

യാതൊരു വിധത്തിലുള്ള പൊതുമുതൽ നശിപ്പിക്കുകയോ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യാതെ തികച്ചും ഗാന്ധിയൻ രീതിയിൽ നടത്തിയ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പിണറായി സർക്കാർ ഇതിന് ശക്തമായ വില നൽകേണ്ടി വരുമെന്നും ഒഐസിസി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

മാർച്ചിൽ പങ്കെടുത്ത പാലക്കാട്‌ എം എൽ എ ഷാഫി പറമ്പിലിനെ പോലിസ് തെരെഞ്ഞുപിടിച്ചു മർദ്ധിക്കുകയായിരുന്നു എന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കരീം മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. റീജിയണൽ കമ്മിറ്റി സെക്രട്ടറി മുജീബ് തൃത്താല ഉത്ഘാടനം ചെയ്തു.

ഷെഫീഖ് പാലക്കാട് ഷോയിബ് കണ്ണംകുണ്ട്, ഷമീർ പുളിയകുന്നൻ, ജാഫർ കുമരംപുത്തൂർ സുബൈർ നാലകത്തു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷാഫി കുളങ്ങര സ്വാഗതം പറഞ്ഞ പ്രതിഷേധ യോഗത്തിന് ജംഷീർ മഠത്തൊടി നന്ദി പറഞ്ഞു. ഫോട്ടോ: പാലക്കാട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ യോഗം ജിദ്ദ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല ഉൽഘാടനം ചെയ്യുന്നു.

Advertisment