Advertisment

2020 ലോകകപ്പ് ടി20: മത്സരക്രമം പ്രഖ്യാപിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

2020 ല്‍ നടക്കുന്ന ലോകകപ്പ് ടി20യുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന്റെ വേദി. ആദ്യമായാണ് പുരുഷ -വനിതാ ലോകകപ്പുകള്‍ക്ക് ഒരേ സ്ഥലം വേദിയാകുന്നത്.

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ലോകകപ്പ് അരങ്ങേറുക. വനിതാദിനമായ മാര്‍ച്ച് 8നാണ് വനിതാലോകകപ്പിന്റെ ഫൈനല്‍. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് പുരുഷന്മാരുടെ ലോകകപ്പ് മത്സരങ്ങള്‍.

ഐസിസി പുറത്തിറക്കിയ മത്സരക്രമപ്രകാരം ഒക്ടോബര്‍ 24 ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ ആദ്യ മത്സരം.

Advertisment