Advertisment

ഐസിസി ടെസ്റ്റ് റാങ്കിങ്: വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഒന്നാംസ്ഥാനം നിലനിര്‍ത്തി. 920 പോയിന്റാണ് കോഹ്ലിക്ക്.

Advertisment

publive-image

ചേതേശ്വര്‍ പൂജാര ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. അഡ്ലെയ്ഡ് ഓവല്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ പൂജാര ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെയും ഡേവിഡ് വാര്‍ണറെയും മറികടന്ന് 846 പോയിന്റോടെ നാലാമത്തെത്തി. പട്ടികയില്‍ രണ്ടാമതുള്ള കെയ്ന്‍ വില്ല്യംസണ്‍ 900 പോയിന്റ് പിന്നിടുന്ന ആദ്യ ന്യൂസിലന്‍ഡ് താരമായി.

913 പോയിന്റാണ് വില്ല്യംസണിനുള്ളത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് മൂന്നാമത്.

ബൗളര്‍മാര്‍മാരില്‍ അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിജീവിത്തിലെ ഏറ്റവും മികച്ച റാങ്ക് സ്വന്തമാക്കി. ബുമ്രയ്ക്ക് 33 സ്ഥാനമാണ് .

viratkohli
Advertisment