Advertisment

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് 21 റണ്‍സ് വിജയം

New Update

publive-image

Advertisment

 

ഓവല്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. 21 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സില്‍ ദക്ഷിണാഫ്രിക്കയുടെ പ്രയാണം അവസാനിക്കുകയായിരുന്നു.

ബംഗ്ലാദേശിനെ റെക്കാര്‍ഡ് സ്‌കോറിലെത്തിച്ചത്, 84പന്തില്‍ 75 റണ്‍സ് നേടിയ ഷാകിബ് അല്‍ഹസന്‍, 80 പന്തില്‍ 78 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിം എന്നിവരുടെ പ്രകടനമാണ്. സൗമ്യ സര്‍ക്കാര്‍ 42 റണ്‍സും മഹ്മദുള്ള 46 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി 53 പന്തില്‍ ഫാഫ് ഡുപ്ലെസി 62 റണ്‍സ് നേടി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിംഗ്‌സ്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് 23 റണ്‍സും എയ്ഡന്‍ മാര്‍ക്രം 45 റണ്‍സും നേടി. ഡേവിഡ് മില്ലര്‍ 38 റണ്‍സും റാസി വാന്‍ ഡര്‍ഡസന്‍ 41 റണ്‍സും ജെ.പി ഡുമിനി 45 റണ്‍സും നേടി.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മുന്ന വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സൈഫുദ്ദീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസ്സന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി ഫെലുക്വായോ, ഇമ്രാന്‍ താഹിര്‍, മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Advertisment