Advertisment

ഐ.സി.എഫ് വസീരിയ്യ സെക്ടറിന് പുതിയ ഭാരവാഹികൾ

New Update

ജിദ്ദ - ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി. എഫ്) സംഘടനാ പുന:ക്രമീകരണത്തിന്റെ ഭാഗമായി വസീരിയ്യ സെക്ടറിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്റഫ് മാസ്റ്റർ പൂനൂർ (പ്രസിഡന്റ്), മൻസൂർ അലി മാസ്റ്റർ മണ്ണാർക്കാട് (ജനറൽ സെക്രട്ടറി),

Advertisment

publive-image

അബ്ബാസ് ചെങ്ങാനി (ഫിനാൻസ് സെക്രട്ടറി), മുഹമ്മദ് അലി അംജദി (ഓർഗനൈസേഷൻ പ്രസിഡന്റ്), മുഹമ്മദ് റഫീഖ് പറമ്പിൽ പീടിക (ഓർഗനൈസേഷൻ സെക്രട്ടറി),  യു.സി അബ്ദു റഹീം തലശ്ശേരി (ദഅവ പ്രസിഡന്റ്), മുസ്ഥഫ മുസ്ലിയാർ (ദഅവ സെക്രട്ടറി), അലി വടക്കയിൽ (വെൽ ഫയർ പ്രസിഡന്റ്), അബ്ദു ന്നാസിർ കുണ്ടിൽ (വെൽഫയർ സെക്രട്ടറി), അബ്ദുൽ മജീദ് (പബ്ലി ക്കേഷൻ പ്രസിഡന്റ്), സിദ്ധീഖ് ഹരാജ് (പബ്ലിക്കേഷൻ സെക്രട്ടറി) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

യഹ് യ ഖലീൽ നൂറാനിയുടെ അദ്ധ്യക്ഷതയിൽ ഹസ്സൻ സഖാഫി കണ്ണൂർ കൗൺസിൽ ഉൽഘാടനം ചെയ്തു.അബൂബക്കർ അൻ വരി കൊമ്പം വാർഷിക പ്രവർത്തന റിപ്പോർട്ടും അബ്ദുൽ മജീദ് വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഐ.സി.എഫ് ജിദ്ദ സെൻട്രൽ സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.സി.എഫ് സൗദി നാഷണൽ പ്രസി.സയ്യിദ് ഹബീബ് കോയ തങ്ങൾ, ശാഫി മുസ്ലിയാർ, അബ്ദു റഹീം വണ്ടൂർ ,ബശീർ മാസ്റ്റർ പറവൂർ തുടങ്ങിയവർ സംസാ രിച്ചു. അബൂബക്കർ അൻവരി സ്വാഗതവും അഷ്റഫ് മാസ്റ്റർ പൂനൂർ നന്ദിയും പറഞ്ഞു.

Advertisment