Advertisment

ബഹുസ്വരതയെ തകർക്കാനുള്ള നീക്കം നിഗൂഢ അജണ്ടയുടെ ഭാഗം: ഐ.സി. എഫ് ദേശ രക്ഷാ സംഗമം

New Update

ദമാം: ബഹുസ്വരതയും വൈവിദ്ധ്യ ങ്ങ ളു മാ ണ് ഭാരത ത്തിന്റെ നാനാർത്ഥത്തിൽ ഏകത്വത്തമെന്ന കാഴ്ചപ്പാടിനെ നിലനിർത്തുന്ന ശക്തി യെന്നും അതിനെതിരെയുള്ള നീക്കങ്ങൾ രാഷ്ട്രത്തെ അരാജകത്വത്തത്തിലേക്കാണ് വഴിതെളിയിക്കു കയെന്നും ഐ സി എഫ് ദമാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

publive-image

ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറാൻ രാജ്യത്തിന് സാധിച്ചെ ങ്കിലും ഭരണഘടനാ ശില്പികൾ സ്വപ്നം ക്ഷേമ രാഷ്ട്രം ഇനിയും അകലെയാണ് .രാജ്യത്തെ വലിയൊരു വിഭാഗം പട്ടിണിയിലും ഔപചാരിക വിദ്യാഭ്യാസം പോലും ലഭിക്കാതെ ചേരികളിൽ ജിവിതം തള്ളിനീക്കുകയാണ് .മത ന്യൂന പക്ഷങ്ങളും ദലിത് പിന്നോക്ക വിഭാഗങ്ങളും ആൾ കൂട്ട അക്രമണങ്ങൾക്കും ഭരണ കുട ഭീകരതക്കും ഇരയായി കൊണ്ടിരിക്കുന്നു .

പാർലിമെന്റിൽ പോലും കൂട്ടായ ചർച്ചകൾക്ക് ഇടം നൽകാതെ ഭൂരിപക്ഷത്തിന്റെ മറവിൽ നടക്കുന്ന നടത്തുന്ന നിയമ നിർമ്മാ ണങ്ങൾ സംഘ് പരിവാർ ശക്തികളുടെ ഹിഡൻ അജണ്ടക ളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മതേതര ശക്തികളെന്ന് പറയപ്പെടുന്നവർ സംഘ് പരിവാർ ശക്തികളുടെ ചട്ടുകങ്ങളാ കുന്ന പ്രവണത ആശങ്കാഭരിതമാണെന്നും ദേശ രക്ഷാസംഗമം അഭിപ്രായപ്പെട്ടു

ദമാം ഐ സി എഫ് ഹാളിൽ നടന്ന ചടങ്ങിൽ സെൻടൽ ഉപാദ്ധ്യ ക്ഷൻ അശ്റഫ് പട്ടുവം അദ്ധ്യക്ഷത വഹിച്ചു ഈസ്റ്റേൺ പ്രോവിൻസ് സിക്രട്ടറി അൻവർ കളറോഡ് ഉൽഘാടനം ചെയ്തു .ഹാരിസ് ജൗഹരി മുഖ്യ പ്രഭാഷണം നടത്തി .ഐ സി എഫ് പ്രോവിൻസ് സെക്രട്ടറി അശ്റഫ് കരുവൻ പൊയിൽ , ആർ. എസ്. സി ദമാം സെൻട്രൽ ചെയർമാൻ ബഷിർ ബുഖാരി എന്നിവർ സംസാരിച്ചു .

സൈദ് സഖാഫി ചെറുവേരി പ്രാർത്ഥന നടത്തി , അബ്ബാസ് തെന്നല സ്വാഗതവും, മുഹമ്മദ് റഫീഖ് വയനാട് നന്ദിയും പറഞ്ഞു. ഐ സി എഫ് ദമാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാ സംഗമം, ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി അൻവർ കളറോഡ് ഉത്‌ഘാടനം ചെയ്യുന്നു

Advertisment