Advertisment

കുവൈത്ത് അമീർ ശെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്റെ നിര്യാണത്തിൽ ഐസിഎഫ് കുവൈത്ത് നാഷനൽ കമ്മിറ്റി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈത്ത്: കുവൈത്ത് അമീർ ശെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്റെ നിര്യാണത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തന്റെ ചാരിറ്റി പ്രവർത്തനവും അറബ് മേഖലയിലെ സമാധാന - അനുരഞ്ജന പ്രവർത്തനങ്ങളും വഴി കുവൈത്തിനു മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കു തന്നെ മാതൃകയായ ഭരണാധികാരിയായിരുന്നു ശെയ്ഖ് സബാ എന്ന് ഐ.സി.എഫ് പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

രാജ്യത്തിനകത്ത് നിയമ വിധേയമായി താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും പൂർണ്ണ സുരക്ഷിതത്വവും സമാധാനവും ഉറപ്പു വരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയ അദ്ദേഹം പിതൃതുല്യനായ കിടയറ്റ ഭരണാധികാരിയായിരുന്നു.

ശെയ്ഖ് സബയുടെ വിടവാങ്ങൾ രാജ്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. ഭരണാധികാരികൾക്കും കുടുംബത്തിനും രാജ്യത്തിനുമുണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയും അനുശോചിക്കുകയും ചെയ്യുന്നുവെന്നും ഐ.സി.എഫ് പത്രക്കുറിപ്പിൽ അറിയിച്ചു.

 

kuwait amir
Advertisment