Advertisment

ഐ.സി.എഫ്. സൗജന്യ മെഡിക്കല്‍ കേമ്പില്‍ പ്രവാസികളുടെ ഒഴുക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ കേമ്പിലേക്ക് പ്രവാസികളുടെ ഒഴുക്ക്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കാലത്ത് ഏഴുമണിക്ക് ആരംഭിച്ച കേമ്പില്‍ 2500ല്‍പരം രോഗികള്‍ക്ക് ചികിത്സ നിര്‍ണയിച്ച് മരുുകള്‍ വിതരണം ചെയ്തു. കേമ്പില്‍ സ്‌കാനിംഗ്, ഇ.സി.ജി., ഷുഗര്‍, കൊളസ്‌ട്രോള്‍, ബി.പി.. ഒഫ്താല്‍ എന്നീ ടെസ്റ്റുകള്‍ സൗജന്യമായിരുന്നു.

Advertisment

publive-image

ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം, കുവൈത്ത് ഹാര്‍'് ഫൗണ്ടേഷന്‍, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ഇന്ത്യന്‍ ഡെന്റിസ്റ്റ്‌സ് അലയന്‍സ് തുടങ്ങി വിവിധ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളും, മെട്രോ, ബദര്‍ അല്‍ സമാ, അല്‍നഹീല്‍, ശിഫാ അല്‍ ജസീറ തുടങ്ങിയ സ്വകാര്യ ക്ലിനിക്കുകളുടേയും സഹകരണത്തോടെയാണ് മെഡിക്കല്‍ കേമ്പ് നടന്നത്.

ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമിയെ ആദ്യ പരിശോധന നടത്തിയാണ് കേമ്പ് ആരംഭിച്ചത്. വിവിധ ചികിത്സാ വിഭാഗങ്ങളിലായി അറുപതില്‍ പരം ഡോക്ടര്‍മാരും അമ്പതില്‍ പരം പാരാമെഡിക്കല്‍ സ്റ്റാഫും കേമ്പിന് നേതൃത്വം നല്‍കി.

ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണന്‍, സെക്കന്റ് സെക്രട്ടറി സിബി, ജംഇയ്യതു രിഫാഇയ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഔസ് ഈസാ ശാഹീന്‍, മെട്രോ മെഡിക്കല്‍ കെയര്‍ സി.ഇ.ഒ. ഹംസ പയ്യൂര്‍, അല്‍നഹീല്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ കേമ്പ് സന്ദര്‍ശിച്ചു.

ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം പ്രസിഡണ്ട് ഡോ. സുരന്‍സാ നായിക്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ പ്രസിഡണ്ട് ഡോ. സണ്ണി, കെ.ഒ.സി. ജനറല്‍ ഫിസിഷ്യന്‍ ഡോ. അമീര്‍, പാരാമെഡിക്കല്‍ ലീഡേര്‍സ് അബ്ദുല്‍ സത്താര്‍, അനസ്, ഷറഫുദ്ദീന്‍, സീനിയര്‍ ഫാര്‍മസിസ്റ്റുകളായ നൗഫല്‍, ഇബ്‌റാഹീം ഹാജി, ഐ.സി.എഫ്. നേതാക്കള്‍, ഐ,സി.എഫ്. സ്വഫ്‌വ വിംഗ് എിവര്‍ കേമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

kuwait
Advertisment