Advertisment

പന്ത്രണ്ട് യുവതികൾക്ക് മംഗല്യമൊരുക്കും സ്വന്തനവുമായി റിയാദ് ഐ .സി .എഫ് , നിർധന പ്രവാസിക്ക് വീട് .

author-image
admin
Updated On
New Update

റിയാദ് : അഗതികളും അനാഥരുമായ നിരാലംബരായ കുടുംബത്തിലെ 400 യുവതീ യുവാക്കൾക്കായി നീലഗിരി ജില്ലാ എസ് വൈ .എസ് നേതൃത്വത്തിൽ ഒരുക്കുന്ന സമൂഹ വിവാഹത്തിൽ 12 യുവതികളുടെ വിവാഹത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം റിയാദ് ഐ .സി .എഫ് ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു പവൻ സ്വർണാഭരണവും 25000 രൂപയുമാണ് ഒരാളുടെ വിവാഹചിലവ്. നീലഗിരി ജില്ലാ എസ് വൈ .എസ് സാരഥി ഡോ .അബ്ദുൽസലാം മുസ്ലിയാർ ദേവര്‍ഷയാണ് ഈ മഹൽസംരഭത്തിനു ചുക്കാൻ പിടിക്കുന്നത്.

Advertisment

publive-image

ഐ സി എഫ് പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

ആരോഗ്യം നഷ്ട്ടപെട്ട് രോഗാവസ്ഥയില്‍  പ്രവാസം മതിയാക്കി നാട്ടിൽ പോയ മലപ്പുറം വടക്കേമണ്ണ സ്വദേശിക്ക്‌ എസ് .വൈ .എസ് ദാറുൽഖൈർ പദ്ധതിയിൽ ഉൾപ്പെടുത്തി റിയാദ് ഐ .സി .എഫ് വീട് നിർമിച്ചു നൽകും . മലപ്പുറം ജില്ലാ കമ്മറ്റി നിര്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു .

അൽ ഖുദ്‌സ് ഉംറ ഗ്രൂപ്പ് വഴി ഉംറക്ക് പോയി കഴിഞ്ഞ മാസം മക്കയിൽ വെച്ച് മരണപെട്ട, റിയാദിൽ ഹൌസ് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഭാര്യയും കുട്ടിയും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമായിരുന്ന മലപ്പുറം കാളികാവ് സ്വദേശി ഫഹദിന്റെ കുടുംബത്തിന് 50,000 രൂപ യുടെ ധന സഹായവും തിരുവനന്തപുരം ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്ന പദ്ധതി യിലേക്ക് പ്രതിമാസം അൻപതിനായിരം രൂപ മാസങ്ങളായി റിയാദ് ഐ .സി .എഫ് നൽകിവരുന്നു

പ്രവാസി ആയിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ ആശ്വാസം നൽകുന്ന പ്രവാസി കുടുംബ ക്ഷേമ പദ്ധതി (എഫ് .ആർ .എഫ്) ക്ക് ഐ .സി എഫ് രൂപം നൽകിയതായും യാസം അനുഭവിക്കുന്ന തൊഴിലാളി ക്യാമ്പുകളിലെ ഭക്ഷണകിറ്റ് വിതരണം, പ്രവാസികൾക്കും അല്ലാത്തവർക്കുമുള്ള ചികിത്സാ സഹായം, പാവപെട്ട പ്രവാസികളക്ക് നാടണയാനുള്ള ടിക്കറ്റ് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ യൂണിറ്റിലെ പ്രവർത്തകരുടെയും മറ്റ്  പ്രവാസി സുഹൃത്തുക്കളുടെയും സഹായത്താൽ ഐ .സി എഫ് റിയാദ് ചെയ്തു വരുന്നതിയി ഭാരവാഹികള്‍ അറിയിച്ചു.

വാർത്തസമ്മേളനത്തിൽ ഫൈസൽ മമ്പാട്, അബ്ദുൾനാസർ അഹ്‌സനി, ബഷീർ മാസ്റ്റർ നാദാപുരം, അബ്ദുൽകരീം. ടി .പി .അഷ്‌റഫ് ഓച്ചിറ , ഷമീർ രണ്ടത്താണി , എന്നിവർ പങ്കെടുത്തു .

Advertisment