Advertisment

ഐ.സി.എഫ്‌ റിയാദ്‌, അൽഖുദ്‌സ് ദിനാചരണം ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : 'മിച്ചം ജീവകാരുണ്യത്തിന് സമർപ്പിച്ചുകൊണ്ട്' സേവന പാതയിൽ മൂന്ന് പതിറ്റാണ്ടു പിന്നിടുന്ന അൽഖുദ്‌സ് ഉംറ സർവീസിന്റെ പ്രചാരണത്തിന് അൽഖുദ്‌സ് ദിനാചരണത്തോടെ തുടക്കമായി.

Advertisment

publive-image

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് മലയാളി സമൂഹത്തിന് ഹജ്ജും ഉംറയും നിർവഹിക്കു ന്നതിന്നാവശ്യമായ നിയമസഹായങ്ങളും കർമ്മങ്ങളെ കുറിച്ചുള്ള പഠനങ്ങളും നൽകി ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കി ആരംഭിച്ച അൽഖുദ്‌സ് സർവീസ്‌ മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോൾ ജീവകാരുണ്യ മേഖലയിൽ നൽകിയ സേവനങ്ങൾ അതുല്യമാണെന്ന് അൽഖുദ്‌സ് ദിനാചരണം ഉത്ഘാടനം ചെയ്‌തുകൊണ്ട്‌ മുഹമ്മദ്‌കുട്ടി സഖാഫി ഒളമതിൽ പറഞ്ഞു.

തിരുവനന്തപുരം ആർ സി സി ക്കു സമീപമുള്ള സാന്ത്വനഭവനം, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചുള്ള സാന്ത്വന സഹായ കേന്ദ്രങ്ങൾ, ദാറുൽഖൈർ ഭവനങ്ങൾ, കവളപ്പാറയിലും പൂത്തുമലയിലും പൂർത്തിയാകുന്ന പ്രളയ ദുരിതാശ്വാസ ഭവനങ്ങൾ തുടങ്ങി ഒരുപാട് മേഖലകളിൽ പ്രവർത്തനത്തിന് സഹായം നൽകുന്നതിന് ഐ.സി.എഫ്/ അൽഖുദ്‌സിനു സാധിച്ചിട്ടുണ്ട്.

നാട്ടിലും മറുനാട്ടിലുമായി ചികിത്സ,ഭവന നിർമ്മാണ, വിവാഹ സഹായങ്ങൾ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നിയമസഹായങ്ങൾ, വിമാന ടിക്കറ്റ് തുടങ്ങി കോവിഡ് മഹാമാരിക്കാലത്തും സാമൂഹ്യസേവന രംഗത്ത് ഇടപെടാൻ ഐ.സി.എഫ്/ അൽഖുദ്‌സ് പ്രവർത്തകർക്ക്‌ സാധിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അദ്യക്ഷത വഹിച്ച ഐ.സി.എഫ് സെന്റ്രൽ പ്രസിഡന്റ്‌ യുസുഫ് സഖാഫി പറഞ്ഞു.

നിലവിലെ സാഹചര്യത്തിലും നിയമാനുസൃതം ഉംറ നിർവഹിക്കുന്നതിനാവശ്യമായ സഹായങ്ങളും വിവിധ ഭാഷകളിൽ നിർദ്ദേശങ്ങളും നൽകുന്ന അമീറുമാരുടെ നേതൃത്വവും അൽഖുദ്‌സ് നൽകി വരുന്നുണ്ട്. പ്രചാരണ സമിതി കൺവീനർ സി പി അഷ്‌റഫ് മുസ്‌ലിയാർ സ്വാഗതവും അൽഖുദ്‌സ് മാനേജർ അഷ്‌റഫ് മൂത്തേടം നന്ദിയും പറഞ്ഞു.

Advertisment