Advertisment

ഐ.സി.എഫ് സഊദി ദേശിയ തല ഖുർആൻ ലൈവ് ക്വിസ് മത്സരം സമാപിച്ചു.

New Update

മക്ക : ഐ.സി.എഫ് സഊദി നാഷണൽ വിദ്യാഭ്യാസ,പ്രസിദ്ധീകരണ വിഭാഗങ്ങൾ സംയക്തമായി സംഘടിപ്പിച്ച ഖുർആൻ ക്വിസ് ലൈവ് സമാപിച്ചു. സെക്ടർ, സെൻട്രൽ , പ്രൊവിൻസ് തലങ്ങളിലെ ഒരു മാസം നീണ്ടു നിന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് നാഷണൽ മത്സരത്തിൽ മാറ്റുരച്ചത് . സഊദിയിലെ അഞ്ച് പ്രൊവിൻസിൽ നിന്നും വിജയിച്ച അഞ്ച് പ്രതിഭകളായിരുന്നു നാഷണൽ തലത്തിലെ മത്സരാർത്ഥികൾ.

Advertisment

publive-image

ഖുർആൻ പഠനം പരിചയം എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി ക്വിസ് മത്സരം . സൂം ഓൺലൈൻ മീഡിയ വഴി പ്രമുഖ ട്രൈനറും ക്വിസ് മാസ്റ്ററുമായ നൗഫൽ മാസ്റ്റർ കോഡൂർ മത്സരത്തിന് നേതൃത്വം നൽകി

മത്സരത്തിൽ സെൻട്രൽ പ്രൊവിൻസിൽ നിന്നുള്ള അബ്ദുറഹ്മാൻ കബ്ലക്കാട് ഒന്നാം സ്ഥാനവും, സൗത്ത് പ്രൊവിൻസിലെ മുസ്ഥഫ ബാഖവി രണ്ടാംസ്ഥാനവും , ഈസ് റ്റേൺ പ്രൊവിൻസിലെ മുഹമ്മദ് ശിഹാബ് മൂന്നാം സ്ഥാനവും നേടി.

ഐസിഎഫ് നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ -ബുഖാരി ഉദ്ഘാടനം ചെയ്തു.

ഉമർ സഖാഫി മൂർക്കനാട് ആമുഖ പ്രസംഗം നടത്തി.മുജീബ് റഹ്മാൻ എ.ആർ നഗർ, ബശീർ ഉള്ളണം, അബ്ദുസ്സലാം വടകര എന്നിവർ നേതൃത്വം നൽകി. ബശീർ ഹുസൈൻ എറണാകുളം സ്വാഗതവും സലിം പാലച്ചിറ നന്ദിയും പറഞ്ഞു.

Advertisment