Advertisment

പുതിയ ഇന്ത്യ: മതം, മതേതരത്വം ചര്‍ച്ചാ സംഗമം

New Update

ജിദ്ദ: സ്വതന്ത്ര്യഇന്ത്യയുടെ 74-ാം വാര്‍ഷികത്തില്‍ 'പുതിയ ഇന്ത്യ: മതം, മതേതരത്വം' എന്ന വിഷയത്തില്‍ ഐസിഎഫ് സൗദിയിലെ 30 കേന്ദ്രങ്ങളില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു.

Advertisment

നീണ്ട പോരാട്ടങ്ങളിലൂടെ വൈദേശികാധിപത്യത്തില്‍ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റ് ഭീകരതയുടെ ശ്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തുകയാണ് ചര്‍ച്ചാ സംഗമങ്ങള്‍.

നമ്മുടെ ഭരണഘടന പൗരന് നല്‍കുന്ന സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന കയ്യേറ്റങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്.

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദലിതരും ഭീതിയിലാണ്. അക്രമങ്ങളും സ്ത്രീ പീഢനങ്ങളും രാജ്യത്ത് നിര്‍ലോഭം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചരിത്രവും വിദ്യാഭ്യാസവും സാസ്‌കാരിക അധിനിവേശത്തിന് വിധേയപ്പെടുകയാണ്. രാജ്യത്തിന്റെ ആസ്ഥിയും സമ്പത്തും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊണ്ടരിക്കുമ്പോൾ ഉണ്ണാനും ഉടുക്കാനും മരുന്നിനും വേണ്ടി നെട്ടോട്ടമോടുന്ന പുതിയ ഇന്ത്യയുടെ മതവും മതേതരത്വവും ചര്‍ച്ച ചെയ്യുകയാണ് ഐസിഎഫ്.

വ്യാഴാഴ്ച നടന്ന വെർച്വൽ സംഗമത്തിൽ എം സ്വരാജ് എംഎല്‍എ, ആല്‍ബിന്‍ ജോസഫ് എംഎല്‍എ, എന്‍ അലി അബ്ദുല്ല, ഡോ. എപി അബ്ദുല്‍ഹകീം അസ്ഹരി, ബഷീര്‍ ഹുസൈന്‍ എറണാകുളം, നിസാർ കാട്ടിൽ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എസ് ഷറഫുദ്ദീന്‍, സ്വാദിഖ് സഖാഫി പെരിന്താറ്റീരി, മുസ്തഫ പി എറക്കല്‍, കലാം മാസ്റ്റർ മാവൂർ, കെ മമ്മൂട്ടി, മുഹമ്മദലി കിനാലൂര്‍, അലവി സഖാഫി തുടങ്ങി പ്രമുഖര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

icf dubai
Advertisment