Advertisment

 കശുവണ്ടി മേഖലയിൽ വീണ്ടും ബാങ്കുകളുടെ ജപ്തി ; പ്രതിരോധം തീർത്തു കൊണ്ട് സ്ത്രീ തൊഴിലാളികളും വ്യവസായികളും

New Update

കൊല്ലം: ഐസിഐസിഐ ബാങ്ക് കൊല്ലം കുണ്ടറ ശാഖയിൽ നിന്നും ലോണെടുത്ത് വ്യവസായം നടത്തി കൊണ്ടിരുന്ന കശുവണ്ടി ഫാക്ടറി ഇന്ന് രാവിലെ 12 മണിക്ക് സർഫേസി ആക്ട് എന്ന നിയമത്തെ മുൻനിർത്തി  ഐസിഐസിഐ ബാങ്ക് ജപ്തി ചെയ്തു

Advertisment

സ്ത്രീ തൊഴിലാളികളെ ഉൾപ്പെടെ പുറത്താക്കാൻ ശ്രമിച്ചതിന് വ്യവസായികളും തൊഴിലാളികളും മറ്റ് അനുബന്ധ പെട്ടവരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സംയുക്തമായി പ്രതിരോധിച്ചു .

publive-image

തുടർന്ന് ബാങ്ക് അധികൃതരുംപോലീസ് ഉദ്യോഗസ്ഥരുമായും കൊല്ലം ജില്ലാകോടതി പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെയും പ്രതിരോധത്തെയും ഫലമായി ഐസിഐസിഐ ബാങ്ക് ജപ്തി നടപടികൾ നിർത്തി വെച്ച് പിൻവാങ്ങി.

തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നത് വരെ ഇനി കശുവണ്ടി മേഖലയിലെ ജപ്തി നടപടികളിൽനിന്ന് ബാങ്കുകൾ പൂർണമായും പിന്മാറണമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കശുവണ്ടി മേഖലയോടുള്ള അവഗണന ബാങ്കുകൾ അവസാനിപ്പിക്കുന്നതുവരെ വരുംനാളുകളിൽ അതി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി അറിയിക്കുന്നു. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻറെ സഹകരണത്തോടെയായിരുന്നു ഇന്നത്തെ പ്രതിരോധ സമരം.

Advertisment