ഇനിമുതല്‍ പലിശയില്ലാതെ 20,000 രൂപ വരെ വായ്പ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, November 2, 2018

ന്യൂഡൽഹി:തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് പലിശയില്ലാതെ 20,000 രൂപ വരെ ഹ്രസ്വകാല വായ്പ നല്‍കാന്‍ പദ്ധതി. 45 ദിവസമാകും വായ്പയുടെ കാലാവധി. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുളള ഷോപ്പിങ് എന്നിവയ്ക്കാണ് വായ്പ.

‍ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ഐസിഐസിഐ ഇത്തരമൊരു വായ്പ പദ്ധതി ഒരുക്കിയിട്ടുളളത്.

ഇന്‍റര്‍നെറ്റ് ബാങ്കിങ് സൈറ്റിലുളള പേ ലെറ്റര്‍ വഴിയാണ് വായ്പ ലഭിക്കുക. ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ തിരിച്ചടയ്ക്കാനും കഴിയും. ഉപഭോക്താക്കള്‍ക്ക് ഏത് സമയത്തും വായ്പ എടുക്കാം.

 

×