Advertisment

രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് ഐ​സി​എം​ആ​ര്‍

author-image
admin
New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ലി​യ തോ​തി​ല്‍ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്ന് ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ. പ്ര​തി​ദി​നം 1.1 ല​ക്ഷം സാം​പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. 612 പ​രി​ശോ​ധ​നാ​ലാ​ബു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. ഇ​തി​ല്‍ 430 എ​ണ്ണം സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

രാ​ജ്യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രീ​ക്ഷി​ച്ച​തി​ല്‍ ചെ​റി​യ​തോ​തി​ല്‍ ഓ​ക്കാ​നം, ഛര്‍​ദി, നെ​ഞ്ചി​ടി​പ്പ് കൂ​ട​ല്‍ തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ള്‍ അ​ല്ലാ​തെ വ​ലി​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല, ഫ​ലം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രാ​നാ​ണ് ഐ​സി​എം​ആ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം. എ​യിം​സ്, ഐ​സി​എം​ആ​ര്‍ ക​ഴി​ഞ്ഞ ആ​റാ​ഴ്ച ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ മ​ലേ​റി​യ ചി​കി​ത്സി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ്. അ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി വൈ​റ​ല്‍ ഘ​ട​ക​ങ്ങ​ള്‍ കോ​വി​ഡി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന​തി​നാ​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഐ​സി​എം​ആ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​ത് ന​ട​ക്കു​ന്ന​ത്.

കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ആ​ന്‍റി മേ​ല​റി​യ മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍റെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം ഡ​ബ്ല്യു​എ​ച്ച്‌ഒ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു. സു​ര​ക്ഷാ ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രീ​ക്ഷ​ണം റ​ദ്ദാ​ക്കി​യ​ത്.

Advertisment