Advertisment

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുമ്പോള്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ല; രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് തുടരുമെന്ന് ഐസിഎംആര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് തുടരുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിരീക്ഷിച്ചതില്‍ ചെറിയതോതില്‍ ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ് വര്‍ധിക്കുന്നത് തുടങ്ങിയ അസ്വസ്ഥതകളല്ലാതെ വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഫലം ലഭിക്കുന്നതിനാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് തുടരാനാണ് ഐസിഎംആര്‍ നല്‍കിയ നിര്‍ദ്ദേശം. എയിംസ്. ഐസിഎംആര്‍ കഴിഞ്ഞ ആറാഴ്ച നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യസംഘടന താത്കാലികമായി റദ്ദാക്കിയിരുന്നു. കൊവിഡ് ബാധിതര്‍ക്ക് ഈ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠനറിപ്പോര്‍ട്ടിന് പിന്നാലെയാണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടന മേധാവി ഡോ. ടെഡ്രോസ് അഥനോം പറഞ്ഞിരുന്നു.

Advertisment