Advertisment

ഭര്‍ത്താവിനെതിരെയുള്ള ഗൂഢാലോചനയ്ക്ക് ട്രംപിന് മാപ്പ് നല്‍കില്ല; ട്രംപിനെ വിമര്‍ശിച്ച് മിഷേല്‍ ഒബാമയുടെ ഓര്‍മ്മക്കുറിപ്പ്

New Update

Image result for മിഷേല്‍ ഒബാമ

Advertisment

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധതതെയും, വശീയ വിരുദ്ധതയെയും രൂക്ഷമായി വിമര്‍ശിച്ച് മിഷേല്‍ ഒബാമ. പുറത്തിറങ്ങാനൊരുങ്ങുന്ന ബിക്കമിങ്ങ് എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലാണ് മിഷേല്‍ ട്രംപിനെ വിമര്‍ശിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നത്.

തന്റെ ഭര്‍ത്താവ് അമേരിക്കന്‍ പൗരനല്ല എന്ന ഗൂഢാലോചനാ സിദ്ധാന്തം ഉയര്‍ത്തിക്കൊണ്ടു വന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യം ചെയ്ത ട്രംപിന്റെ നടപടി അങ്ങേയറ്റം വംശീയ വിരുദ്ധമാണെന്ന് മിഷേല്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുതായി ദ ഹില്ല് മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തു.

ആ ഒരു ഗൂഢാലോചന അങ്ങേയറ്റം ഭ്രാന്തവും ദുരുദ്ദേശപരവുമായിരുന്നു. അതിലെ വംശീയ വിരുദ്ധതയും, അസഹിഷ്ണുതയും മറച്ച് വെക്കാന്‍ പറ്റുന്നതായിരുന്നില്ല. മിഷേല്‍ പറയുന്നു.

ട്രംപിന്റെ ഒബാമ വിരുദ്ധ പ്രസ്താവനകള്‍ മാനസികമായി തങ്ങളെ ബുദ്ധിമുട്ടിച്ചതായും മിഷേല്‍ പറയുന്നു. മാനസിക സ്ഥിരതയില്ലാത്ത ആരെങ്കിലും ഞങ്ങള്‍ക്കു നേരെ വന്നാലോ എന്റെ കുട്ടികളെ ആരെങ്കിലും ഉപദ്രവിക്കാന്‍ തുനിഞ്ഞാലോ ട്രംപ് അയാളുടെ കുത്തുവാക്കുകളുപയോഗിച്ച് ഞങ്ങളെ ദ്രോഹിക്കുകയായിരുന്നു. ഇതിനൊന്നും ഞാന്‍ അയാളോട് ഒരിക്കലും ക്ഷമിക്കില്ല മിഷേല്‍ തന്റെ ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നു.

നവംബര്‍ 13നാണ് പുസ്തകം പുറത്തിറങ്ങുന്നത്. ചിക്കാഗോയിലെ ജീവിതത്തെ പറ്റിയും അവിടുന്ന് അമേരിക്കയുടെ പ്രഥമ വനിത ആയിത്തീര്‍ന്ന ഓര്‍മ്മകളും, 2016ല്‍ ട്രംപിന്റെ വിജയം ഉണ്ടാക്കിയ മാനസികവ്യാപാരങ്ങളുമാണ് ഓര്‍മ്മക്കുറിപ്പില്‍ പ്രതിപാധിക്കുന്നത്. ട്രംപിന്റെ സ്ത്രീവിരുദ്ധതയും പുസ്തകത്തില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

Advertisment