Advertisment

നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്ന ഷെയിന്‍ നിഗത്തിന്‍റെ പരാതി; തിങ്കളാഴ്ച അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഇടവേള ബാബു

author-image
ഫിലിം ഡസ്ക്
Updated On
New Update

ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് സെക്രട്ടറി ഇടവേള ബാബു. രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു അറിയിച്ചു.

Advertisment

publive-image

മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു ഷെയിനിന്‍റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനുപിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്‍റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടിരുന്നു.

അതേസമയം ആരോപണം ജോബി ജോര്‍ജ് നിഷേധിക്കുകയാണുണ്ടായത്. ഷെയ്ന്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ജോബി ജോര്‍ജ് പറഞ്ഞു. സിനിമയുടെ ചിത്രീകരണം മുന്‍പ് നിശ്ചയിച്ച സമയവും കഴിഞ്ഞ് മുന്നോട്ട് പോകുന്നതിനിടെ ഷെയ്ന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നല്‍കിയതായി അറിഞ്ഞു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയെന്നും ജോബി പറഞ്ഞു.

തന്റെ സിനിമയില്‍ അഭിനയിച്ച ശേഷം മാത്രമേ മുടി മുറിക്കാവൂ എന്ന് കരാറുണ്ട്. ഇത് മാനിക്കാതെയാണ് ഷെയ്ന്‍ മുടി മുറിച്ചതെന്നും ജോബി പറഞ്ഞു.

Advertisment