Advertisment

വിജയദശമി ആഘോഷ സമിതി രൂപീകിച്ചു

New Update

തൊടുപുഴ : രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ 94 -ാം ജന്മദിനം കൂടിയായ വിജയദശമി ആഘോഷങ്ങള്‍ക്കായുള്ള തൊടുപുഴ ഖണ്‌ഡിലെ ആഘോഷ സമതിക്ക്‌ രൂപം നല്‍കി. തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആഘോഷ മസിതി രൂപീകരണ യോഗത്തില്‍ ആര്‍. എസ്‌. എസ്‌ വിഭാഗ്‌ സംഘചാലക്‌ കെ. എന്‍. രാജു മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എസ്‌. എസ്‌. പ്രാന്തീയ കാര്യകാരി സദസ്യന്‍ പി. നാരായണന്‍, ജില്ലാ സംഘചാലക്‌ എസ്‌. സുധാകരന്‍, ഖണ്‌ഡ്‌ സംഘചാലക്‌ എം. എ. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment

ഇടുക്കി ഡില്ലാ സഹകരണ ബാങ്കിന്റെ റിട്ടയേര്‍ഡ്‌ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പി. അശോക്‌ കുമാര്‍ അദ്ധ്യക്ഷനും എം. എ. മണി ജനല്‍ കണ്‍വീനറുമായ 101 അംഗ ആഘോഷ കമ്മറ്റിക്കാണ്‌ രൂപം നല്‍കിയത്‌.

പി. നാരായണന്‍ , എസ്‌. സുധാകരന്‍, സ്വാമി അയ്യപ്പദാസ്‌, പ്രൊഫ. പി.ജി. ഹരിദാസ്‌, എ. ജി. രാധാകൃഷ്‌ണന്‍, പി.എന്‍. ശങ്കരന്‍കുട്ടി, പി.പി. സാനു (രക്ഷാധികാരിമാര്‍) കെ. രാമചന്ദ്രന്‍, കെ. രവീന്ദ്രന്‍ നായര്‍, പി.എസ്‌. കാര്‍ത്തികേയന്‍, രമേശ്‌ ജ്യോതി, ആര്‍. വാസുദേവന്‍, എം. എന്‍. ജയചന്ദ്രന്‍, അഡ്വ. കെ. പി. വേണുഗോപാല്‍, കെ. പി. ജഗദീശ്‌ ചന്ദ്ര (ഉപാദ്ധ്യക്ഷന്‍മാര്‍) കെ. എസ്‌. സോമനാഥന്‍, എന്‍. അനില്‍ ബാബു, സിബി വര്‍ഗീസ്‌, സന്തോഷ്‌ അറയ്‌ക്കല്‍, കെ. എസ്‌. അജി (ജോയിന്റ്‌ കണ്‍വീനര്‍മാര്‍) റ്റി. എസ്‌. രാജന്‍, റ്റി.കെ. ബാബു, കെ. എം. സിജു, സന്തോഷ്‌ ബാബു, അനു രാധാകൃഷ്‌ണന്‍, പി. എസ്‌. മുരളീധരന്‍, കെ. കെ. രാജു, ശശിധരന്‍, കൃഷ്‌ണകുമാര്‍ റ്റി. എച്ച്‌, രാജന്‍, രമേശ്‌, സോമന്‍ (പരിവാര്‍ ഇന്‍ചാര്‍ജുമാര്‍) എന്നിവരാണ്‌ മറ്റ്‌ ആഘോഷ സമിതി മുഖ്യ ഭാരവാഹികള്‍

തൊടുപുഴ മേഖലയില്‍ കരിമണ്ണൂര്‍, കുടയത്തൂര്‍, തൊടുപുഴ എന്നിവിടങ്ങളിലായി മൂന്ന്‌ പഥസഞ്ചലനങ്ങളും പൊതുപരിപാടികളുമാണ്‌ വിജയദശമിയോട്‌ അനുബന്ധിച്ച്‌ നടക്കുന്നത്‌

തൊടുപുഴ മുനിസിപ്പാലിറ്റിയും, കുമാരമംഗലം, മണക്കാട്‌, പുറപ്പുഴ, കരിങ്കുന്നം, ഇടവെട്ടി പഞ്ചായത്തുകളും ഉള്‍പ്പെടുന്ന തൊടുപുഴ ഖണ്‌ഡിന്റെ പഥ സഞ്ചലവും പൊതു പരിപാടിയും ഒക്‌ടോബര്‍ 19 ന്‌ തൊടുപുഴ നഗരത്തില്‍ നടക്കും

Advertisment