Advertisment

കാലവർഷം കനക്കുന്നു; ഇടുക്കിയില്‍ പൊതുജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്ക് കത്തയച്ചു

New Update

തൊടുപുഴ: ഈ വര്‍ഷം കാലവർഷം കനക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 സ്വകാര്യ വ്യക്തികൾ ചേർന്ന് സർക്കാർ പ്രതിനിധിയും ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ഇടുക്കി ജില്ലാ കളക്ടർക്ക് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു.

Advertisment

തൊടുപുഴ ഒളമറ്റം കുമ്പളപ്പറമ്പിൽ ജോബ് കെ ജേക്കബ്, കാലയന്താനി മഞ്ചപ്പിള്ളിൽ ലിജോ എം ജോസ്, തൊടുപുഴ തകിടിയേൽ ടി എൽ അക്ബർ, തൊടുപുഴ കൂരുവേലിൽ മാത്യു കെ ജോൺ എന്നിവർ ചേർന്ന് SKJ LEGAL CONSULTANTS സീനിയർ അഭിഭാഷകൻ സെബാസ്റ്റ്യൻ കെ ജോസ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 19, 21 പ്രകാരം എന്ത് സുരക്ഷാക്രമീകരണങ്ങളാണ് പൊതുജനങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും ഇവര്‍ നോട്ടീസിൽ ആവശ്യപ്പെടുന്നു. നോട്ടീസ് കൈപ്പറ്റി 60 ദിവസത്തിനകം വ്യക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അറിയിച്ചിട്ടുണ്ട്.

ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ അതിവർഷം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പുകൾ അവഗണിക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ഡാമുകളുടെ നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കുകയും അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ദ്ധരെ അടക്കം നിയോഗിച്ചു തുടർനടപടികൾ കൈക്കൊള്ളുകയും ബലക്ഷയമുള്ളവ അടിയന്തരമായി ഡീക്കമ്മീഷൻ ചെയ്യുകയും വേണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

Advertisment