Advertisment

കനത്തമഴയിൽ ഇടുക്കി ജില്ലയിൽ പൂർണമായി തകർന്നത് 119 വീടുകൾ; ഭൂരിഭാഗവും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കൊക്കയാറിൽ; വീടുകളുടെ പുനർനിർമാണത്തിനായി 78 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് ജില്ലഭരണകൂടം

New Update

ഇടുക്കി: ഇടുക്കി ജില്ലയിൽ പൂർണമായി തകർന്നത് 119 വീടുകൾ. ഇതിൽ ഭൂരിഭാഗവും ഉരുൾപൊട്ടൽ ദുരന്തമുണ്ടായ കൊക്കയാറിലാണ്. ഇവിടെയുള്ളവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും വീടുകളുടെ പുനർനിർമാണത്തിനായി 78 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെന്നും ജില്ലഭരണകൂടം അറിയിച്ചു.

Advertisment

publive-image

കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ ജീവനുകൾക്കൊപ്പം നിരവധി പേരുടെ ജീവിതസന്പാദ്യവും തകർത്തെറിഞ്ഞു. കൊക്കയാറിൽ പൂർണമായി തകർന്നത് 83 വീടുകളാണ്. ഭാഗികമായി തകർന്നത് ഇതിന്‍റെ ഇരട്ടിയോളം വരും. തകർന്ന വീടുകളുടെ കണക്ക് ജില്ലഭരണകൂടം ശേഖരിക്കുന്നുണ്ട്.

സാധ്യമായ വീടുകൾ അറ്റകുറ്റപണി തീർത്ത് വാസയോഗ്യമാക്കും. ഉരുൾപൊട്ടലിൽ ഇവിടെ നല്ലൊരുശതമാനം പ്രദേശവും വാസയോഗ്യമല്ലാതായി. ഇവിടെ താമസിച്ചിരുന്നവരുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താൽ കൊക്കയാർ പഞ്ചായത്ത് അധികൃതരോട് ജില്ലഭരണകൂടം ആവശ്യപ്പെട്ടു.

heavy rain
Advertisment