Advertisment

റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് റോഡില്‍ വീണു; വീണു കിടന്ന യുവാവിന്റെ ശരീരത്തില്‍ റോഡ് റോളറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി ദാരുണാന്ത്യം; സംഭവം ഇടുക്കിയില്‍

New Update

ഇടുക്കി: റോഡ് റോളര്‍ ഒാടിക്കുന്നതിനിടെ അപസ്മാരം വന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ അതെ റോഡ് റോഡ് റോളറിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. ദേവികുളം സ്വദേശ് മണിക്കുട്ടനാണ്(29) ദാരുണാന്ത്യം സംഭവിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലുണിയോടെയാണ് അപകടം നടന്നത്.

Advertisment

publive-image

ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം. ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലായിരുന്നു മണിക്കുട്ടന്‍.

ദേവികുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

accident death all news road roller
Advertisment