Advertisment

ഇടുക്കിയിലെ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പൊതുപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു...ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്

New Update

തൊടുപുഴ: ഇടുക്കിയിലെ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പൊതുപ്രവര്‍ത്തകന്‍ ആശുപത്രി വിട്ടു. ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. വീട്ടിലെത്തിയ ശേഷം 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

publive-image

ഈ പൊതുരംഗത്ത്, ഇനി എന്തൊക്കെ സംഭവിച്ചാലും നാളെകളിലും സാധാരണക്കാരനോ പാവപ്പെട്ടവനോ ആയിട്ടുള്ള ഒരാള്‍ പ്രശ്‌നവുമായി വരുമ്പോള്‍ അതിനു വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും എത്രയേറെ ത്യാഗപൂര്‍ണമായി യാത്ര ചെയ്യേണ്ടി വന്നാലും എന്‍റെ മരണം വരെ അങ്ങനെ യാത്ര ചെയ്യാനും അങ്ങനെ മുമ്പോട്ടുപോകാനും ശ്രമിക്കുന്ന ഒരു എളിയ പൊതുപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

IDUKKI CORONA TREATMENT
Advertisment