Advertisment

ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ്

New Update

തൊടുപുഴ:  ഇടുക്കി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഡാം അടിയന്തരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Advertisment

publive-image

നിലവിൽ ഡാമിൻ്റെ ജലനിരപ്പ് 2397 അടി കഴിഞ്ഞു. റെഡ് അലർട്ട് 2397.86 ആയാൽ അവിടെ റെഡ് അലർട്ടായി. മുന്നിലുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴയില്ല. എന്നാൽ അതിനു ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതു മുന്നിൽ കണ്ട് ഡാം തുറന്നു വിട്ട് ജലം ക്രമീകരക്കണം. ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവരുത്. 2385 ൽ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാൻ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

idukki dam
Advertisment