Advertisment

ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് ഉയര്‍ത്തും

New Update

തൊടുപുഴ : ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു രാവിലെ പത്തിന് ഉയര്‍ത്തും. രണ്ട് ഡാമിന്‍റെയും ഓരോ ഷട്ടര്‍ 10 സെന്‍റി മീറ്റര്‍ വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ കൂ​ടു​ത​ല്‍ ല​ഭി​ക്കു​ന്ന​താണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ ഒരു കാരണം.

publive-image

കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ആണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. പെ​രി​യാ​റി​ന്‍റെ​യും മു​തി​ര​പ്പു​ഴ​യാ​റി​ന്റെ​യും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Advertisment