Advertisment

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷം : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു : ഇനിയുള്ളത് പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രം : കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം കൂടുതലുണ്ടെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ചെറുതോണി: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് .30 അടിയോളം താഴ്ന്നു. നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പ് കൂടിയിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Advertisment

publive-image

ചെറുതോണിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും കണക്കുകള്‍ പറയുന്നു.

വേനല്‍ മഴ ലഭിക്കാതെ വരള്‍ച്ച തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം ഇനിയും ഗണ്യമായി കുറഞ്ഞേക്കുമെന്ന ആശങ്ക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്

Advertisment