Advertisment

ഇടുക്കി ജില്ലയിലെ പ്രളയ ബാധിത മേഖലയ്ക്ക് കൈത്താങ്ങായി ഒ ഐ ഐ സി സി ഇടുക്കി ജില്ലാക്കമ്മറ്റി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ഇടുക്കി  ജില്ലയിലെ പ്രളയ ബാധിത മേഖലയ്ക്ക് കൈത്താങ്ങായി ഒ. ഐ. സി.സി ഇടുക്കി ജില്ലാകമ്മിറ്റി. ഒ. ഐ. സി.സി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി മണർകാട്ട്, ജനറൽ സെക്രട്ടറി ബാബുപാറയാനി, ട്രഷറർ തോമസ്സ് വേഴാമ്പശേരി എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റിൽ നിന്നും സമാഹരിച്ച പ്രളയ ബാധിത മേഖലയിലേയ്ക്കുള്ള ആവശ്യ സാധനങ്ങൾ ഒ. ഐ. സി.സി കുവൈറ്റ് യൂത്ത് വിങ് കൺവീനർ ട്യുബിൻ കോടമുള്ളിൽ ഇടുക്കി എംപി അഡ്വ ഡീൻ കുര്യാക്കേസിൻ്റെ തൊടുപുഴയിലുള്ള ഓഫീസിലെത്തി കൈമാറി.

Advertisment

publive-image

കുവൈറ്റിലെ സമാഹരണങ്ങൾക്ക് ജോസഫ് മൂക്കൻ തോട്ടം, ടേം ഇടയോടി, സോജൻ മാത്യു, മാത്യു ആരിപ്പറ ബിൽ, ബിജോയ് കുര്യൻ, യൂത്ത് വിങ് കേന്ദ്ര ട്രഷറർ ബൈജു പോൾ എന്നിവർ നേതൃത്വം നല്കി. നാശ നഷ്ടങ്ങൾ പൂർണമായി വിലയിരുത്തലിനു ശേഷം എംപി ആവശ്യപ്പെടുന്നതിനനുസരിച്ച് തുടർ സഹായങ്ങൾ നല്കാൻ തയ്യാറാണെന്നും ഒ. ഐ. സി.സി ഇടുക്കി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

തൊടുപുഴ രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, എസ് അശോകൻ, സി പി മാത്യു, റോയ് കെ പൗലോസ്, ജോൺ നെടിയപാലാ , ജിയോ മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Advertisment