Advertisment

ഐശ്വര്യ കേരള യാത്ര: വിപുലമായ ഒരുക്കങ്ങളുമായി ഇടുക്കി ഡിസിസി

New Update

publive-image

Advertisment

ഇടുക്കി: ഫെബ്രുവരി 13 ന് ഇടുക്കി ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് വിപുലമായ ഒരുക്കങ്ങളുമായി ഡിസിസി നേതൃയോഗം തൊടുപുഴ രാജീവ് ഭവനില്‍ ചേര്‍ന്നു.

ജാഥ 13 ന് രാവിലെ 10 ന് അടിമാലിയിലെത്തും, ഉച്ചക്ക് 12 ന് നെടുങ്കണ്ടം, 2 ന് കട്ടപ്പന, 4 ന് ഏലപ്പാറ, 6 ന് തൊടുപുഴ എന്നിവിടങ്ങളില്‍ വമ്പിച്ച വരവേല്‍പ്പ് നല്‍കും. പുതുതായി തിരഞ്ഞെടുത്ത ബൂത്ത് പ്രസിഡന്റുമാരുടെ യോഗങ്ങള്‍ ഫെബ്രുവരി 6 ന് 10.30 ന് അടിമാലി ക്ലബിലും (ദേവികുളം നിയോജകമണ്ഡലം) 2 ന് ഇടുക്കി ജംഗഷനിലെ മരിയാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും (ഇടുക്കി നിയോജകമണ്ഡലം) 4 ന് തൊടുപുഴ മാതാ ആര്‍ക്കേഡിലും (തൊടുപുഴ നിയോജകമണ്ഡലം) ഫെബ്രുവരി 7 ന് രാവിലെ 10.30 ന് നെടുങ്കണ്ടം വരകുകാലായില്‍ ഹാളിലും (ഉടുമ്പന്‍ചോല) 2 മണിക്ക് കുട്ടിക്കാനം, തേജസ്സ് ആഡിറ്റോറിയത്തിലും (പീരുമേട് നിയോജകമണ്ഡലം) ചേരുന്നതാണ്.

ഫെബ്രുവരി 8 ന് വൈകുന്നേരം 4 മണിക്ക് ജില്ലയിലെ മുഴുവന്‍ യുഡിഎഫ് ബൂത്ത് കമ്മറ്റികളും ഒരേ സമയം യോഗം ചേരും, ഫെബ്രുവരി 8 ന് രാവിലെ 10.30 ന് ജില്ലയിലെ ഡിസിസി അംഗങ്ങളുടെ യോഗം ഡിസിസി ഓഫീസില്‍ ചേരുന്നതാണെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

ഫെബ്രുവരി 9 ന് രാവിലെ 11 ന് ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ ത്രിതല പഞ്ചായത്തില്‍ വിജയിച്ച ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും, ഫെബ്രുവരി 10,11,12 തീയതികളില്‍ എല്ലാ ബൂത്തുകളിലും ഭവന സന്ദര്‍ശനം നടത്തുമെന്നും, ഫെബ്രുവരി 12 ന് വൈകുന്നേരം 4 മണിക്ക് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഐശ്വര്യ കേരള യാത്രയുടെ വിളംബര ജാഥകള്‍ യുഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും ഡിസിസി നേതൃയോഗത്തില്‍ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

idukki news idukki dcc
Advertisment