Advertisment

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പകർച്ചവ്യാധി പ്രതിരോധവുമായി സിദ്ധ വിഭാഗം

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്ന സിദ്ധ ചികിത്സ വിഭാഗ ഡിസ്പെൻസറിയിൽ കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കും മഴക്കാല രോഗങ്ങൾക്കുള്ള പ്രതിരോധ ചികിത്സയും നടത്തി വരുന്നു.

പകർച്ചവ്യാധി പ്രതിരോധത്തിനായി ദിവസേന കഴിക്കാവുന്ന ഔഷധങ്ങളായ നില വേമ്പ് കുടിനീർ, കഫസുര കുടിനീർ എന്നിവയും രോഗികളുടെ ആവശ്യാനുസരണമുള്ള മറ്റു സിദ്ധ ചികിത്സാ ഔഷധങ്ങളും തികച്ചും സൗജന്യമായി ഈ വിഭാഗത്തിൽ ലഭ്യമാണ്.

കോവിഡാനന്തര ചികിത്സയ്ക്കുള്ള പ്രത്യേക പുനർജനി ക്ലിനിക്കും ഇതോടൊപ്പം നടന്നു വരുന്നു. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഓഫീസ് സൗകര്യം ലഭ്യമാകുന്നത്.

ഈ ഓ.പി.യിൽ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി ധാരാളം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിദ്ധ ചികിത്സയുടെ പ്രാധാന്യവും സിദ്ധ ഔഷധങ്ങളുടെ ഉപയോഗം ക്രമങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങളെ പറ്റിയുള്ള ബോധവൽക്കരണം ജില്ലാ ആയുർവേദ ആശുപത്രിയിലെ സിദ്ധ ചികിത്സാ വിഭാഗം മെഡിക്കൽ ഓഫീസർ ഡോക്ടർ ആർഷ മോഹൻ നടത്തുകയുണ്ടായി.

thodupuzha news
Advertisment