Advertisment

ഇടുക്കിയിലെ മിടുക്കനാര് ? ജോസോ, ജോസഫോയെന്ന് 16ന് അറിയാം. ഇടുക്കി പിടിക്കുമെന്ന അവകാശവാദവുമായി ഇരു വിഭാഗം കേരളാ കോണ്‍ഗ്രസുകളും. ജോസഫിന്റെ തട്ടകത്തില്‍ ഭരണം പിടിക്കുമെന്ന് വെല്ലുവിളിച്ച് ജോസ് പക്ഷം. ഇടുക്കിയുടെ മനസിലാര് ?

New Update

publive-image

Advertisment

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയുടെ മനസ് ആർക്കൊപ്പമെന്ന് ഇന്നു തീരുമാനിക്കപ്പെടും. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ ജില്ലയിൽ ഏറെ നിർണായകമാക്കുന്നത്.

ജോസ് കെ മാണി പക്ഷത്തിനാണോ, ജോസഫ് വിഭാഗത്തിനാണോ അണികളുടെ പിന്തുണ എന്നതു ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. മറ്റു മുന്നണികളേക്കാൾ മുൻപ് പ്രചാരണം തുടങ്ങിയ എൽ.ഡി.എഫ് അവസാനം വരെ മേൽക്കൈ നിലനിർത്താമെന്ന പ്രതീക്ഷയിലാണ്.

publive-image

ഹൈറേഞ്ച് മേഖലയിൽ സിപിഎം ജോസ് കെ മാണി വിഭാഗത്തിന് കൂടുതൽ സീറ്റുകൾ വിട്ടു നൽകിയിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലും അവർ വിജയം പ്രതീക്ഷിക്കുന്നു. എന്നാൽ ഇക്കുറിയും ജില്ല കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ചിലയിടങ്ങളിൽ വിമത ശല്യം വെല്ലുവിളിയാകുമ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയം ആവർത്തിക്കാമെന്നും അവർ പ്രതീക്ഷിക്കുന്നു.

സ്വന്തം മണ്ഡലം സ്ഥിചെയ്യുന്ന ജില്ലയിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കേണ്ടത് പി ജെ ജോസഫിന്റെ അഭിമാന പ്രശ്നമാണ്. പരസ്യ വെല്ലുവിളികളും ഇരുകൂട്ടരും നേരത്തെ തന്നെ നടത്തിയിരുന്നു.

publive-image

ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിൽ യുഡിഎഫിനാണ് മുൻതൂക്കം. ഇതു തുടരുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ജില്ലാ പഞ്ചായത്തിൽ സീറ്റുകൾക്കായി ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു.

എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ അതൊക്കെ പരിഹരിച്ചെന്നാണ് ഇരുവിഭാഗത്തിന്റെയും അവകാശ വാദം. തൊടുപുഴ നഗരസഭ ഇക്കുറിയും നിലനിർത്തണമെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം.

1453 ബൂത്തുകളിലായി 8,95105 വോട്ടർമാരാണ് ഇക്കുറി ഇടുക്കിയിലുള്ളത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി വോട്ടർമാരെ സുരക്ഷിതമായി പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

Advertisment