Advertisment

ഇടുക്കി കരിമണ്ണൂരില്‍ ആരോഗ്യ വകുപ്പിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ പിടിച്ചെടുത്ത പഴകിയ മീൻ മരുന്നൊഴിച്ച് നശിപ്പിച്ചു

New Update

ഇടുക്കി:  കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ കരിമണ്ണൂരിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്ത് മരുന്നൊഴിച്ച് നശിപ്പിച്ചു.ഏകദേശം 150 കിലോയോളം തൂക്കം വരുന്ന മീനുകൾ പഴയ ഫ്രിഡ്ജുകളുടെ മൂടി കളഞ്ഞ് ഐസിട്ട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്.

Advertisment

publive-image

വീട്ടിൽ നിന്നും ഓട്ടോയിൽ കൊണ്ടു നടന്ന് വിൽക്കുന്നതിന് കൊണ്ടു സൂക്ഷിച്ചിരിക്കുകയായിരുന്നു. കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ സോജൻ വറുഗീസ്, കരിമണ്ണൂർ എ.എസ്.ഐഎന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

publive-image

ഇതേ സമയം ജനങ്ങളെ രോഗികളക്കുവാൻ ശ്രമിച്ച മൽസ്യ വില്പനകാരനെതിരെ കാര്യമായ നടപടിയില്ല. അതിനാൽ ഇത്തരം പ്രവർത്തനം തുടരും.ഇങ്ങനെ രാജ്യ ദ്രോഹം ചെയ്യുന്നവരെ,ഭക്ഷണത്തിലൂടെ മനുഷ്യനെ ഉപദ്രവിക്കുന്നവരെ കുറഞ്ഞത് ഒരു മാസമെങ്കിലും ജയിലിൽ കൊറന്റിലിൽ കഴിയാൻ നിയമം വേണ്ടിയിരുന്നു.ഇവൻ ചീഞ്ഞ മീനുമായി നാളെയും റോഡിലിറങ്ങും.

idukki karimannur fish
Advertisment