Advertisment

ഇടുക്കിയിൽ ചരക്കു ലോറി മറിഞ്ഞ് മൂന്നു മരണം ; മരിച്ചത് തമിഴ്നാട് സ്വദേശികൾ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കുട്ടിക്കാനം:  ഇടുക്കി കുട്ടിക്കാനത്തിനടുത്ത്‌ വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.

Advertisment

publive-image

തമിഴ്നാട് നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

publive-image

ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

publive-image

publive-image

Advertisment