Advertisment

ഇടുക്കി എം പി ഡീൻ കുര്യാക്കോസിൻറെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്മെൻറ് ടീം വരുന്നു

New Update

തൊടുപുഴ: കാലവർഷക്കെടുതികൾ നേരിടാൻ കരുതലൊരുക്കന്നതിന് വേണ്ടി ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി കെയർ ഫൗണ്ടേഷൻ വിപുലമായ സന്നദ്ധ സംഘടന വരുന്നു."ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീം" എന്ന പേരിൽ രൂപം കൊടുത്തിട്ടുള്ള സംഘടനയിൽ പാർലമെൻ്റ് മണ്ഡല പരിധിയിലെ സാമൂഹ്യ സന്നദ്ധ സംഘടനകളും, റസിഡൻസ് അസോസിയേഷനുകളും, ദുരന്ത നിവാരണ രംഗത്ത് പരിചയ സമ്പന്നരായ വ്യക്തികളും അംഗങ്ങളാകുന്നു.

publive-image

പ്രളയ സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്ന യന്ത്ര ബോട്ടുകൾ , വള്ളങ്ങൾ മറ്റ് ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.വിവിധ പ്രദേശങ്ങളിൽ വ്യക്തികളുടെയും മറ്റും ഉടമസ്ഥതയിലുള്ള ചെറു വള്ളങ്ങളും, രക്ഷാ ഉപകരണങ്ങളും കണ്ടെത്തി അത്യാവശ്യ ഘട്ടത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

IDUKKI MP DEENKURIYAKOSE
Advertisment