സ്‌നേഹ സാന്ത്വനത്തിന്റെ പുതുമാതൃക പകര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അഗതിമന്ദിര സന്ദര്‍ശനം

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, February 14, 2018

മുക്കം: സ്‌നേഹസാന്ത്വനത്തിന്റെ പുതുമാതൃക നല്‍കി മദ്‌റസാ വിദ്യാര്‍ഥികളുടെ അഗതി മന്ദിര സന്ദര്‍ശനം വേറിട്ട അനുഭവമായി. മലപ്പുറം ജില്ലയിലെ കീഴ്പറമ്പിനടുത്തുള്ള പഴമ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ കാഴ്ച്ച ഇല്ലാത്തവര്‍ക്കുള്ള അഗതി മന്ദിരത്തിലേക്കാണ് ഗോതമ്പറോഡ് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലെ വിദ്യാര്‍ഥികളും അധ്യാപകരും ‘അകക്കണ്ണിന്റെ വെളിച്ചം’ എന്ന പേരില്‍ സ്‌നേഹ സാന്ത്വന സന്ദര്‍ശനം നടത്തിയത്. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പച്ചക്കറികളും മറ്റു ഭക്ഷ്യവിഭവങ്ങളുമായിട്ടാണ് ഇവര്‍ അഗതി മന്ദിരത്തിലെത്തിയത്.

സന്ദര്‍ശനം വെല്‍ഫയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അബ്ദുമാസ്റ്റര്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ഗിന്നസ് വേള്‍ഡ് റെക്കോഡ് ഹോള്‍ഡര്‍ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ് മുഖ്യാതിഥി ആയിരുന്നു. കൊച്ചു കലാകാരി റെന അന്തേവാസികളുടെ തത്സമയ കാരിക്കേച്ചര്‍ വരച്ചു നല്‍കി.

അഗതിമന്ദിരം അഡ്മിനിസ്‌ട്രേറ്റര്‍ ഹമീദ് മാസ്റ്റര്‍, സി.പി മുശീറുല്‍ ഹഖ്, നാണു, ഉഷാകുമാരി, ബാവ പവര്‍വേള്‍ഡ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും അന്തേവാസികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.

അനസ് ഓമശ്ശേരി, സല്‍ജാസ് കൊടിയത്തൂര്‍
നഫീസ ടീച്ചര്‍, സുമയ്യ ഫസല്‍, ജി.ഐ.ഒ, റ്റീന്‍ ഇന്ത്യ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ പി.പി ശിഹാബുല്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിന് സാലിം ജീറോഡ് സ്വാഗതവും എസ്.ഐ.ഒ ജീറോഡ് യൂണിറ്റ് പ്രസിഡന്റ് ശഹബാസ് കാരാട്ട് നന്ദിയും പറഞ്ഞു.

×