Advertisment

കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി : ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി-സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ (ആഴ്ചയില്‍ 2 ദിവസം) പാല്‍ (മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷീര കര്‍ഷകര്‍) വിതരണം ചെയ്യുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 4 പകല്‍ ഒരു മണി. അന്നേ ദിവസം 3 മണിയ്ക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോമുകള്‍ ജൂലൈ 4 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ആഫീസില്‍ പണമടച്ച് കൈപ്പറ്റാം. ഫോണ്‍. 04868 252007

Advertisment