ഇന്‍സ്‌ട്രക്‌ടര്‍മാരെ തിരഞ്ഞെടുക്കുന്നു

ന്യൂസ് ബ്യൂറോ, ഇടുക്കി
Wednesday, February 14, 2018

വണ്ണപ്പുറം: പട്ടികജാതി സാക്ഷരത – തുടര്‍ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയില്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുള്ളരിങ്ങാട്‌ കോളനിയിലേക്ക്‌ ഇന്‍സ്‌ട്രക്‌ടറെ തിരഞ്ഞെടുക്കുന്നതിന്‌ മുള്ളരിങ്ങാട്‌ കോളനിയില്‍ സ്ഥിരതാമസക്കാരായ 18നും 45നും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ്‌ ജയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 19ന്‌ വൈകിട്ട്‌ 4 മണിവരെ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ സ്വീകരിക്കും. ഇന്റര്‍വ്യൂ ഫെബ്രുവരി 20ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണിക്ക്‌ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ വച്ച്‌ നടത്തുന്നതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുമായി അപേക്ഷകര്‍ കൃത്യസമയത്തുതന്നെ ഓഫീസില്‍ ഹാജരാകണമെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

×