Advertisment

രേഷ്മയെ അവസാനമായി കണ്ടത് അനുവിനൊപ്പം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ; അനുവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

New Update

അടിമാലി: പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അനുവിനൊപ്പമാണ്.

Advertisment

publive-image

അനുവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയം.

publive-image

സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പവർ ഹൗസിനു സമീപത്ത് നെഞ്ചിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

murder case crime
Advertisment