Advertisment

ഇടുക്കി ജില്ലയിൽ 9 പി.എം.ജി.എസ്.വൈ റോഡുകൾക്കായി 46.42 കോടി രൂപ സംസ്ഥാനതല എംപവർ കമ്മിറ്റിയുടെ അനുമതിയായി; ഡീൻ കുര്യാക്കോസ് എം.പി

New Update

തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ (പി.എം.ജി.എസ്.വൈ) ഇടുക്കി ജില്ലയിൽ 9 റോഡുകൾക്കായി 62.95 കി.മി നിർമ്മാണത്തിനായി 46.42 കോടി രൂപ സംസ്ഥാനതല എംപവർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായി ഇടുക്കി ഡീൻ കുര്യാക്കോസ് അറിയിച്ചു.

Advertisment

publive-image

1. ഇടമറ്റം ട്രാൻസ്‌ഫോർമർ പടി – പച്ചോലുപടി-രാജകുമാരി റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) – ദൂരം 5.462 കി. മി, 4.0221 കോടി 2. മുണ്ടിയെരുമ-കോമ്പയാർ-പാമ്പാടുംപാറ- അടിയാർപുരം- കാഞ്ഞിരത്തുംമൂട്- കുരിശുമല റോഡ് (നെടുങ്കണ്ടം ബ്ലോക്ക്) - ദൂരം: 7.596 കി.മി- 6.13 കോടി, 3. പോലീസ് സ്റ്റേഷൻ - പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) - ദൂരം: 8.04 കി.മി - 6.15 കോടി, 4. മ്ലാമല-എൻടാൻചോല- കൊടുവാക്കരണം-സെക്കൻറ് ഡിവിഷൻ റോഡ് (അഴുത ബ്ലോക്ക്) - ദൂരം: 7.66 കി.മി- 5.83 കോടി, 5. ആനകുത്തിവളവ് -രാജമുടി- പരുന്തുംപാറ റോഡ് (അഴുത ബ്ലോക്ക്) - ദൂരം: 5.12കി. മി -3.83 കോടി, 6. മ്ലാമല-മുങ്കലാർ -സെക്കന്റ് ഡിവിഷൻ-വെള്ളാരംകുന്ന് റോഡ് (അഴുത ഡിവിഷൻ) - ദൂരം: 8.16 കി. മി - 5.31 കോടി, 7. വെണ്മണി-പുളിക്കത്തൊട്ടി-എടത്തന-ഏണിത്താഴം-ആനക്കുഴി റോഡ് (ഇളംദേശം ബ്ലോക്ക്) - ദൂരം: 6.92 കി. മി. 5.53 കോടി, 8. ആനവിരട്ടി - 200 ഏക്കർ റോഡ് ( അടിമാലി ബ്ലോക്ക്) - ദൂരം: 6.30 കി. മി - 4.64 കോടി, 9. തെങ്ങുംപിള്ളി- വാഴേക്കവല- ശാന്തിഗിരി- പനക്കച്ചാൽ-കുണിഞ്ഞി റോഡ് (തൊടുപുഴ ബ്ലോക്ക്) - ദൂരം: 7.7 കി.മി. 5.52 കോടി എന്നിവയാണ് പി.എം.ജി.എസ്.വൈ ഫേസ് 3-യിലെ രണ്ടാം ബാച്ചിൽ അംഗീകാരം ലഭിച്ച റോഡുകൾ. ഇവ ടെൻറർ നടപടികൾ പൂർത്തീകരിച്ച് ഉടൻ തന്നെ നിർമ്മാണപ്രവർത്തനങ്ങൾ ആംരംഭിക്കുമെന്നും എം.പി. അറിയിച്ചു.

ബാച്ച് 1 ൽ അംഗീകാരം ലഭിച്ച അഴുത ബ്ലോക്കിലെ മ്ലാമല-ലാഡ്രം-പുതുവൽ- ഓൾഡ് പാമ്പനാർ റോഡിൻറെ നിർമ്മാണം കഴിഞ്ഞ മാസം മെയ് 28 ന് ആരംഭിച്ചുകഴിഞ്ഞതായി എം.പി. പറഞ്ഞു. 2019 ആഗസ്റ്റിലാണ് പി.എം.ജി.എസ്.വൈ ഫേസ് 3 നടപടിക്രമങ്ങൾ ആരംഭിച്ചതും റോഡുകളുടെ പ്രൊപ്പോസൽ നൽകിയതും. ടെൻഡർ പൂർത്തീകരിച്ച് ഒരു വർഷത്തിനകം റോഡ് നിർമ്മാണങ്ങൾ പൂർത്തികരിയ്ക്കുവാൻ കഴിയുമെന്നും എം.പി. അറിയിച്ചു.

ഇനി അംഗീകാരം ലഭിക്കാനുള്ള 14 റോഡുകൾ അംഗീകാരം (ആകെ 89. 84കി.മി.) സംസഥാനതല സാങ്കേതിക സമിതിയുടെ പരിഗണനയിലാണെന്നും ആയത് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി പറഞ്ഞു. ഇടുക്കി ജില്ലയിൽ 500 കി.മി. റോഡ് നിർമ്മിക്കാൻ പി.ഐ.യു സന്നദ്ധമാണെന്നും ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണന നൽകി ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ട് എം.പി. കേന്ദ്ര ഗ്രാമവികസന വകുപ്പ മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ട് പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.

IDUKKI ROAD
Advertisment