Advertisment

19 വയസ്സുള്ളപ്പോള്‍ 27കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു; ഹാഷിഷ് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുമായി; ഒന്നരവര്‍ഷത്തിനു ശേഷം യുവാവ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഭാര്യയുടെ കയ്യില്‍ ഒരു കുഞ്ഞ് !; ഇടുക്കിയില്‍ യുവാവിന്റെ പരാതിയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ യുവാവിനു വേണ്ടി തിരച്ചില്‍

New Update

തൊടുപുഴ: മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി. ഇതേത്തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി പൊലീസിന് മുന്നിലെത്തി. ഇടുക്കിയിലെ രാജാക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Advertisment

publive-image

ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. പൊലീസ് ചോദ്യം ചെയ്തതോടെ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് യുവതി വ്യക്തമാക്കി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. കേസെടുത്തതറിഞ്ഞ് ഇയാള്‍ മുങ്ങി.

‌ എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ജയിലിലായിരുന്ന യുവാവ് 19 വയസുള്ളപ്പോഴാണ് 27കാരിയെ വിവാഹം ചെയ്തത്. ഇതിനിടയിലാണ് ഹാഷിഷ് കേസില്‍പ്പെട്ട് ജയിലില്‍ പോകേണ്ടി വന്നത്. ഭര്‍ത്താവ് ജയിലില്‍ പോയതിനു പിന്നാലെയാണ് മറ്റൊരു യുവാവുമായി യുവതി അടുക്കുന്നതും ഗര്‍ഭിണിയായതും.

latest news all news idukki youth
Advertisment