Advertisment

ഗാന്ധി ജയന്തിക്ക് പദയാത്രകളില്‍ അണിനിരക്കാന്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടുക്കി ഡിസിസിയുടെ കര്‍ശന നിര്‍ദേശം

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

ഇടുക്കി : മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് പഞ്ചായത്ത് തലത്തിൽ പദയാത്രകൾ നടത്താൻ ഡിസിസി ഓഫീസിൽ ചേർന്ന ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു.

കെ പി സി സി ആഹ്വാനപ്രകാരം വർഗ്ഗീയതയ്ക്കും അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ ഈശ്വർ അല്ല തേരേ നാം എന്ന പേരു നൽകിയാണ് ഗാന്ധി സ്മൃതി പദയാത്രകൾ സംഘടിപ്പിക്കുന്നത്.

ജില്ലയിലുടനീളം ആയിരങ്ങൾ പങ്കെടുക്കുന്ന വിധത്തിലാണ് പദയാത്രകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഉത്ഘാടനം നെടുംങ്കണ്ടം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പദയാത്ര ഉത്ഘാടനം ചെയ്തുകൊണ്ട് ഡിസിസി പ്രസിഡന്റ് അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ നിർവ്വഹിക്കും.

ജില്ലയിലെ മുഴുവൻ പാർട്ടി നേതാക്കളും അതത് പഞ്ചായത്ത് തലങ്ങളിലെ പരിപാടിയിൽ പങ്കെടുക്കണമെന്ന് കർശന നിർദ്ദേശം നല്കിയിട്ടുണ്ട്.

idukki con
Advertisment