Advertisment

ഈ വര്‍ഷം ഐപിഎല്‍ നടന്നാല്‍ താന്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീശാന്ത്; മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ കൂടുതല്‍ ഇഷ്ടം; ഏതു ടീം വാങ്ങിയാലും അവര്‍ക്കായി സന്തോഷത്തോടെ കളിക്കുമെന്നും താരം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: ഈ വര്‍ഷം ഐപിഎല്‍ നടന്നാല്‍ താനും കളിക്കാന്‍ സാധ്യതയുണ്ടെന്ന് മലയാളിതാരം ശ്രീശാന്ത്. 'ക്രിക്ക്ട്രാക്കറി'നായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ശ്രീശാന്ത് തന്റെ പ്രതീക്ഷ പങ്കുവച്ചത്.

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള താരലേലത്തില്‍ തന്റെ പേരുമുണ്ടാകുമെന്ന് ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം കളി നടന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശതാരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുമെന്നും അതുവഴി താനും ഏതെങ്കിലും ടീമില്‍ ഉള്‍പ്പെട്ടേക്കാമെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മെന്ററായ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാനാണ് താത്പര്യമെന്നും മലയാളി താരം പറഞ്ഞു. സച്ചിനുമായി ഇടപഴകി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാകും. ഏതു ടീം സ്വന്തമാക്കിയാലും സന്തോഷത്തോടെ അവര്‍ക്ക് വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Advertisment